സംസ്ഥാനത്ത് പ്രളയമുന്നറിയിപ്പ്, നാല് ദിവസം അതിശക്തമായ മഴ തുടരും

കൊച്ചി; കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. ബാംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഞായറാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്യുന്നതിനാല്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പെരിയാറിന്റെ വനമേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. നീലഗിരി വനമേഖലകളില്‍ ശക്തമായ മഴ തുടരുന്നത് ഭവാനി പുഴയില്‍ വെള്ളം ഉയര്‍ത്തും.

അതിനാല്‍ പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കടല്‍ത്തീരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി. 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ അഞ്ചര അടി ഉയരത്തില്‍ തിരമാല ഉയരുമെന്നും കടലില്‍ പോകരുതെന്നും അറിയിച്ചു.

അതിശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് വയനാട് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്,# എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്ട്ട് ആണ്. മറ്റു ജില്ലകളില് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Exit mobile version