ന്യൂനമര്‍ദം ശക്തി പ്രാപിച്ചു, കേരളത്തില്‍ അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്താകമാനം അതിശക്തമായ മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

അതിതീവ്ര മഴയക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് കോഴിക്കോടും വയനാടുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്
ശക്തമായമഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. ഈ മാസം 8,9 തീയതികളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്. വയനാട് മാനന്തവാടിയില്‍ ഇന്നലെ 15 സെന്റി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

രാത്രിയില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലൂടെയുള്ള രാത്രി പാടില്ല. 50 മുതല്‍ മ60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. 3.5 മീറ്റര്‍ മുതല്‍ 5.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം

Exit mobile version