സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ന് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി എപി അബ്ദുള്‍ ഖാദര്‍ (62) ആണ് ഇന്ന് ചികിത്സയിലിരിക്കെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ രോഗി കൂടിയായിരുന്നു ഇയാള്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയാണ് മരിച്ച മറ്റൊരാള്‍. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവര്‍ക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ച മറ്റൊരാള്‍. 70 വയസുള്ള ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Exit mobile version