റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു രൂപ പോലും പൊതുഖജനാവില്‍ നിന്ന് കൊടുക്കരുത്! പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ എല്ലാം വെട്ടിക്കളയണം; പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: പൊതു ഖജനാവില്‍ നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്‌സിഡി നല്‍കരുതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ എല്ലാം വെട്ടിനശിപ്പിക്കണം. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും പിസി ജോര്‍ജ്ജ് നിമസഭയില്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതി തകര്‍ക്കുന്ന ഈ കൃഷിയില്‍ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍കൃഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് ഏത് കാലത്ത് ലാഭം കിട്ടാനാണെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.
സായിപ്പ് മലയാളികളെ കബളിപ്പിച്ചതാണെന്നും പിസി പറഞ്ഞു.

റബ്ബര്‍ വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിയെ തകര്‍ക്കും. എത്രയോ ലാഭകരമായ മറ്റു കൃഷികള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക് ലഭിക്കും

അതിനാല്‍ ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതു ഖജനാവില്‍ നിന്ന് റബ്ബര്‍ കൃഷിക്ക് കൊടുക്കരുതെന്നും പിസി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു പിസി ജോര്‍ജിന്റെ റബ്ബര്‍ കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം

Exit mobile version