നമ്മുടെ തീന്‍മേശയിലേക്ക് എത്തുന്ന മാംസാഹാരം കണ്ണു ചീഞ്ഞ, വ്രണം നിറഞ്ഞ കന്നുകാലികളുടേത്!

ആഴ്ചതോറും 20,000 കാലികളെത്തുന്ന, ദക്ഷിണേന്ത്യയിലെ പ്രമുഖ ചന്തയാണു പൊള്ളാച്ചി.

മലയാളിയുടെ തീന്‍മേശയില്‍ അതിര്‍ത്തി കടന്നെത്തുന്ന മാംസം നല്ലതാണോ ചീത്തയാണോ എന്നൊന്നും ആരും നോക്കാറില്ല. എല്ലാവര്‍ക്കും ഇന്ന് ഒഴിച്ച്കൂടാന്‍ പറ്റാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ് മാംസാഹാരം.

ആഴ്ചതോറും 20,000 കാലികളെത്തുന്ന, ദക്ഷിണേന്ത്യയിലെ പ്രമുഖ ചന്തയാണു പൊള്ളാച്ചി. ഇവിടെ നിന്ന കൊച്ചി, അങ്കമാലി, പെരുമ്പാവൂര്‍, തൃശ്ശൂരിന്റെ പല ഭാഗങ്ങള്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു പൊള്ളാച്ചി ചന്തയില്‍ നിന്നു കശാപ്പു മൃഗങ്ങള്‍ കൂടുതലായി പോകുന്നത്.

കാളയും പോത്തും എരുമയും പശുവും കിടാവുകളുമടക്കം ഒറ്റയ്ക്കും കൂട്ടിക്കെട്ടിയ നിലയിലും ഇവിടെ കാണാന്‍ സാധിക്കും. വില്‍ക്കാന്‍ വെച്ച മാടുകളില്‍ ചിലതിനു നല്ല തടിമിടുക്കുണ്ട്. ചിലതാകട്ടെ എല്ലുന്തി ക്ഷീണിച്ച നിലയില്‍. ചിലതിന്റെ കണ്ണുകള്‍ ചീഞ്ഞിരിക്കുന്നു. മറ്റു ചിലതിനു വ്രണങ്ങളും.

എന്നാല്‍ ഇവയൊന്നും നമ്മുടെ കണ്ണില്‍ പെടാിറില്ല. ഇവ എത്രമാത്രം നല്ലതാണെന്നോ. രോഗമുള്ളവയാണോ നമ്മുടെ തീന്‍ മേശയില്‍ എത്തുന്നതെന്നോ നമ്മള്‍ ചിന്തിക്കാറില്ല. എന്നാല്‍ ഒന്നു മനസ്സിലാക്കുക അറവുശാലകളില്‍ നിന്നും നമ്മുടെ അരികിലേക്കെത്തുന്ന മാംസങ്ങള്‍ ചിലപ്പോള്‍ രോഗാവസ്ഥയില്‍ ഉള്ള മാടുകളുടെതാവാം.

Exit mobile version