വ്യവസായങ്ങളും ജനജീവിതവും ദുസ്സഹമാണ്; സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തരുതെന്ന് സിഐഐ

തിരുവനന്തപുരം: വ്യവസായവും ജനജീവിതവും തളർച്ചയിലാണെന്നും സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കരുതെന്നും ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിഐഐ കത്തയച്ചു. സിഐഐ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

കോവിഡും 90 ദിവസത്തെ ലോക്ക് ഡൗണും സംസ്ഥാനത്തെ വ്യവസായ മേഖലയെയും ജനജീവിതത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ രോഗവ്യപനം രൂക്ഷമായ കണ്ടെയിൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി മറ്റിടങ്ങളിൽ സാധാരണജീവിതം അനുവദിക്കണം എന്ന് സിഐഐ കത്തിൽ ആവശ്യപ്പെടുന്നു.

Exit mobile version