ഓഫീസ് സ്റ്റാഫിന് കൊവിഡ്; കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ക്വാറന്റൈനില്‍; എഡിഎമ്മും ക്വാറന്റീനില്‍

കോട്ടയം: കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ക്വാറന്റൈനില്‍. കലക്ടറുടെ ഓഫീസ് സ്റ്റാഫംഗത്തിന് കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തിലാണ് കളക്ടര്‍ ക്വാറന്റൈനില്‍ പോയത്. കലക്ടറെ കൂടാതെ എഡിഎമ്മും മറ്റ് ഇന്നത ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ തുടരും. ഇവരോട് ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്.

കോട്ടയം നഗരമധ്യത്തിലെ മാളിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. പുല്ലരിക്കുന്ന് സ്വദേശിയായ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നു ഷോപ്പ് അണുവിമുക്തമാക്കി. അതേസമയം ആശങ്ക വേണ്ടെന്നും കുറച്ചു ദിവസമായി ഇദ്ദേഹം ജോലിക്ക് എത്തിയിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ കൊണ്ടോടി എംഎല്‍എ ടി വി ഇബ്രാഹിമിനെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് എംഎല്‍എ നിരീക്ഷണത്തില്‍ പോയത്. എംഎല്‍എയ്ക്ക് ഇവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു.

Exit mobile version