തലയില്‍ മുണ്ടിട്ട് കുനിഞ്ഞിരുന്നു, മുഖം പൊത്തി എന്‍ജിന്‍ കുതിപ്പിച്ച് പാഞ്ഞു, ഡ്രോണ്‍ പിറകെ തന്നെ: മണല്‍കടത്തുകാരെ കയ്യോടെ പൊക്കി

പൊന്നാന്നി: അനധികൃത മണല്‍കടത്തുകാരെ കയ്യോടെ പൊക്കി ഡ്രോണ്‍. പൊന്നാന്നി ബിയ്യം കായലിലാണ് സംഭവം. തലയില്‍ മുണ്ടിട്ട് കുനിഞ്ഞിരുന്നിട്ടും മുഖം പൊത്തി എന്‍ജിന്‍ ഓടിച്ചിട്ടും ഡ്രോണ്‍ വിട്ടില്ല.

ഡ്രോണിനെ തോല്‍പിച്ച് പറക്കാന്‍ മണല്‍ക്കടത്തുകാരന്‍ എന്‍ജിനെ കുതിപ്പിച്ച് പാഞ്ഞു നോക്കിയെങ്കിലും ഇടയ്ക്ക് എന്‍ജിന്‍ നിലച്ചതല്ലാതെ ഒന്നും നടന്നില്ല. മണല്‍ക്കടത്തുകാരെ കയ്യോടെ പൊക്കി.

പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. പൊന്നാനി നഗരസഭയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിരീക്ഷണവുമായി ബന്ധപ്പെട്ട് തീരദേശ മേഖലയില്‍ പലയിടത്തും ഡ്രോണ്‍ നിരീക്ഷണത്തിലുണ്ട്.

മണല്‍ക്കടത്തിനു പുറമേ മത്സ്യ മൊത്തക്കച്ചവടം, മാംസ വില്‍പന എന്നിവയും കയ്യോടെ പിടിച്ചു. 3 പേരെ അറസ്റ്റ് ചെയ്തു. ഒരു ക്വിന്റല്‍ മാംസവും 50 കിലോ മത്സ്യവും പിടിച്ചെടുത്തു.

Exit mobile version