ജമ്മുവില്‍ നാലിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം : സുരക്ഷ ശക്തമാക്കി

Drone | Bignewslive

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ സാമ്പയില്‍ സംശയകരമായ സാഹചര്യത്തില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു.ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

കഴിഞ്ഞ 56 മണിക്കൂറിനിടെ ഇത് മൂന്നാമത്തെ തവണയാണ് കശ്മീരില്‍ ഡ്രോണുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.ഡ്രോണുകളിലെ ലൈറ്റുകള്‍ തെളിയുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ രാത്രി സമീപത്തെ പോലീസ് സ്‌റ്റേഷനുകളില്‍ വിവരം അറിയിക്കുകയായിരുന്നു. ജൂണില്‍ വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നതിന് പിന്നാലെ പല തവണ ജമ്മുവിന്റെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കണ്ടെത്തിയ ഡ്രോണിന്റെ ഉറവിടം സംബന്ധിച്ച് ഔദ്യോഗികമായി സുരക്ഷാ സേന പ്രതികരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.സ്വാതന്ത്ര്യ ദിനാഘോഷവും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന്റെ വാര്‍ഷികവും അടുത്തിരിക്കെ ഡ്രോണുകളുടെ സാന്നിധ്യം തുടര്‍ച്ചയായി കണ്ടെത്തുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കി.

Exit mobile version