നിലയ്ക്കലില്‍ തന്നെ ആക്രമിച്ചത് അയാളാണ്, വനിത മധ്യമപ്രവര്‍ത്തകരെ അസഭ്യം പറഞ്ഞതും അയാള്‍, ഹാദിയക്കെതിരെ അധിക്ഷേപം ഉയര്‍ത്തിയതും.. സിപി സുഗതനെതിരെ എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സ്‌നേഹ കോശി

തിരുവനന്തപുരം: നിലയ്ക്കലില്‍ തന്നെ അക്രമിക്കാനെത്തിയവരില്‍ സിപി സുഗതനും ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തി എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സ്‌നേഹ കോശി. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാണ് സുഗതന്‍. താനടക്കമുള്ള വനിതാ മാധ്യമപ്രവര്‍ത്തകരെ അയാള്‍ അസഭ്യം പറഞ്ഞതായും സ്‌നേഹ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍.

‘സുഗതന്‍ അടക്കമുള്ളവരാണ് ഞങ്ങളെ ( എന്‍ഡിടിവി ) റിപ്പോട്ടര്‍മാരെ ശബരിമലയില്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും, മോശമായ കമന്റുകള്‍ കൊണ്ട് അധിക്ഷേപം നടത്തുകയും ചെയ്തത്. ഇതേ സുഗതന്‍ ആണ് ഹാദിയക്കെതിരെ ഏറ്റവും നീചമായ ആക്രോശങ്ങള്‍ നടത്തിയത്. അത്തരത്തില്‍ ഒരാളെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ മതിലിന്റെ ജോയന്റ് കണ്‍വീനര്‍ ആയി നിയമിച്ചിരിക്കുന്നു.” സ്‌നേഹ കോശി പറഞ്ഞു

അതേസമയം വനിതാ മതില്‍ യുവതീപ്രവേശത്തിനാണെങ്കില്‍ പിന്മാറുമെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സിപി സുഗതന്‍ അറിയിച്ചിട്ടുണ്ട്. മതില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതന്‍ പറഞ്ഞു.

Exit mobile version