‘ആരോപണത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യാന്‍ തുടങ്ങിയാല്‍ ഇതിന് മുന്‍പ് ഭൂമി തട്ടിപ്പ് കേസ് ആരോപിക്കപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ അന്വേഷണം കൂടാതെ സസ്പെന്‍ഡ് ചെയ്യേണ്ടതായിരുന്നതല്ലേ’; ഭാര്യയുടെ പേരെടുത്ത് പറയാതെ ശബരീനാഥനെ വായടപ്പിച്ച് മറുപടിയുമായി എംബി രാജേഷ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ശബരീനാഥൻ എം എൽ എ യ്ക്ക് എട്ടിന്റെ പണി നല്‍കി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. മാതൃഭൂമി ന്യൂസ് ചാനല്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് എംബി രാജേഷ് ശബരീനാഥിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്.

ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ശബരീനാഥിന്റെ ചോദ്യം. ഇതിന് പിന്നാലെ ശബരീനാഥിന് ഉരുളയ്ക്ക് ഉപ്പേരി പോലെ എംബി രാജേഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളായും ട്രോളുകൾ ആയും നിറഞ്ഞിരിക്കുകയാണ്

“ആരെങ്കിലും ആരോപണം ഉന്നയിക്കുമ്പോഴേക്ക് ആളെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ മുന്‍പൊരു ഐഎഎസ് ഉദ്യോഗസ്ഥയെ ഭൂമി തട്ടിപ്പ് കേസ് ആരോപണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യാമായിരുന്നു, പക്ഷേ ചെയ്തില്ല എന്നായിരുന്നു എംബി രാജേഷിന്റെ മറുപടി. ശബരിനാഥിന്റെ ഭാര്യയായ ദിവ്യ എസ് അയ്യർ ഐ എ എസുമായി നേരത്തെ ഉണ്ടായിരുന്ന വിവാദങ്ങളെ ഓർമിപ്പിച്ചായിരുന്നു ഈ പരാമർശം

റവന്യൂവകുപ്പ് ഏറ്റെടുത്ത കയ്യേറ്റഭൂമി വ്യക്തിക്ക് വിട്ടുകൊടുത്ത സംഭവത്തിലാണ് തിരുവനന്തപുരം സബ് കളക്ടറും ശബരീനാഥിന്റെ ഭാര്യയുമായ ദിവ്യാ എസ് അയ്യര്‍ വിവാദങ്ങളില്‍പ്പെട്ടത്. ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്. അയ്യര്‍ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തത് വലിയ ചര്‍ച്ചയായിരുന്നു.

ഈ സംഭവം ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു എംബി രാജേഷ് ചാനല്‍ചര്‍ച്ചയ്ക്കിടെ ശബരീനാഥന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. അന്ന് വനിത ഐഎഎസ് ഓഫീസര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്തതെന്നും മറിച്ച് അന്വേഷണം നടത്തുകയാണ് ചെയ്തതെന്നും എംബി രാജേഷ് വ്യക്തമാക്കി. ശബരിനാഥിന്റെ ഭാര്യയുടെ പേരെടുത്ത് പറയാതെയായിരുന്നു എംബി രാജേഷിന്റെ ഈ മറുപടി.ശബരീനാഥ്‌ എം എൽ എ ആണെങ്കിൽ വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലും .ഇതാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്ന ട്രോളുകളായി നിറയുന്നത്.

Exit mobile version