ഡോ. എംകെ ജയരാജ് കാലിക്കറ്റ് സര്‍വകലാശാല വിസി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. എംകെ ജയരാജിനെ ഗവര്‍ണര്‍ നിയമിച്ചു. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഫിസിക്സ് വകുപ്പിലെ പ്രൊഫസറായ ജയരാജിനെ നാല് വര്‍ഷത്തേക്കാണ് വിസി ആയി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 20നു ശേഷം സര്‍വകലാശാലയില്‍ സ്ഥിരമായി വൈസ് ചാന്‍സലര്‍ ഇല്ലായിരുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മൂന്ന് പേരുടെ പട്ടികയാണ് ഗവര്‍ണറുടെ പരിഗണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ പട്ടികയിലെ ആദ്യത്തെ പേര് ഡോ. കെഎം സീതിയുടേതായിരുന്നു. എന്നാല്‍ ഈ പേര് ഗവര്‍ണര്‍ അംഗീകരിച്ചില്ല. പട്ടികയിലെ മൂന്നാമനാണ് ഡോ. എംകെ ജയരാജ്.

Exit mobile version