ഇന്ധന വില വർധനവിന് എതിരെ പ്രതിഷേധം; ഇന്ന് ഉച്ചവരെ മോട്ടോർ വാഹന പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇടയ്ക്കിടെ നടപ്പാക്കുന്ന ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് മോട്ടോർവാഹന പണിമുടക്ക്. രാവിലെ ആറിന് തുടങ്ങി ഉച്ചയ്ക്ക് 12 വരെയാണ് സംയുക്ത സമരസമിതിയുടെ പ്രതിഷേധം. ഓട്ടോയ്ക്കും ടാക്‌സിക്കും പുറമെ ചരക്കുവാഹനങ്ങളും പണിമുടക്കും. ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിക്കുക, ഇന്ധനം സബ്‌സിഡി നിരക്കിൽ നൽകുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.

അതേസമയം, എന്നാൽ, എല്ലാ സമരകേന്ദ്രങ്ങളിലും രോഗികൾക്ക് സഞ്ചരിക്കാൻ പ്രത്യേക വാഹനങ്ങളും ആംബുലൻസും ക്രമീകരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ കേന്ദ്രസർക്കാർ ഓഫീസിനുമുന്നിൽ പ്രതിഷേധധർണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Exit mobile version