വിവാഹത്തിന് ആളുകൂടിയാൽ പിഴ എത്ര? നിരത്തിൽ തുപ്പിയാലോ? പിഴത്തുകയിൽ വ്യക്തത വരുത്തി സർക്കാർ

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയമലംഘനങ്ങൾക്ക് ചുമത്തേണ്ട പിഴ തുകയിൽ വ്യക്തത വരുത്തി സർക്കാർ. ഇരുന്നൂറ് രൂപ മുതൽ അയ്യായിരം രൂപ വരെയാണ് ലോക്ക്ഡൗൺ നിയമലംഘനങ്ങൾക്കുളള പിഴ. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

സാമൂഹ്യ അകലത്തിന്റെ ലംഘനം, പൊതുനിരത്തിൽ തുപ്പുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ. വിവാഹചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയാൽ ആയിരം രൂപ പിഴ ഈടാക്കും.

ആൾക്കൂട്ട സമരങ്ങൾക്കും ആയിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. അതത് പോലീസ് സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥർക്കാണ് പിഴ ചുമത്താനുളള അധികാരം.

Exit mobile version