കാര്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട് ചാലിയാറിലേക്ക് മറിഞ്ഞു, വീഡിയോ

ബേപ്പൂര്‍: ബേപ്പൂരില്‍ മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ചാലിയാറിലേക്ക് മറിഞ്ഞു. കാര്‍ ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിയില്‍ വെച്ച് നിയന്ത്രണംതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം.

തിരൂര്‍ സ്വദേശി ഫാറൂഖ്, കക്കാട് സ്വദേശി ലത്തീഫ്, കാര്‍ ഡ്രൈവര്‍ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ പുഴയിലിറങ്ങി കാറില്‍ നിന്ന് പുറത്തെടുത്ത് രക്ഷപ്പെടുത്തി.

മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കാര്‍ കര കയറ്റിയത്.

Exit mobile version