ജന്മദിനത്തില്‍ ആദിവാസികുട്ടികളുടെ പഠനത്തിന് കൈത്താങ്ങായി സുരേഷ് ഗോപി; അട്ടപ്പാടിയിലെ ഊരുകളിലേക്ക് 15 ടിവികള്‍ നല്‍കി താരം

പാലക്കാട്: ജന്മദിനത്തോടനുബന്ധിച്ച് അട്ടപ്പാടിയിലെ ആദിവാസികുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടിവി നല്‍കി നടന്‍ സുരേഷ് ഗോപി. ഊരുകളിലെ വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്താന്‍ 15 ടിവികളാണ് സുരേഷ് ഗോപി നല്‍കിയത്.

അട്ടപ്പാടിയിലെ മേലേ അബ്ബണ്ണൂര്‍, കരിവടം, മന്തിമല, ഉമ്മത്താംപടി തുടങ്ങി പതിനഞ്ച് ഊരുകളിലേക്കാണ് 50 ഇഞ്ച് വലിപ്പമുള്ള ടിവികള്‍ വിതരണം ചെയ്തത്. ഓണ്‍ലൈന്‍ പഠനത്തിന് സംവിധാനമില്ലാതെ പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്കായാണ് ഇവ നല്‍കിയത്. ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ടിവികള്‍ ഊരുകളില്‍ എത്തിച്ച് നല്‍കി.

കൂടുതല്‍ പേര്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിനായി അംഗന്‍വാടികള്‍,ലൈബ്രറികള്‍, മറ്റ് പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലാണ് ടിവി സൗകര്യം ഒരുക്കുക.

Exit mobile version