പതിവുപോലെ പിറന്നാള്‍ ദിനം ശബരിമലയില്‍..! ക്ഷേത്രത്തിലെ നിര്‍മാല്യദര്‍ശനത്തിനു ശേഷം ഡ്രമ്മിലും ചെണ്ടയിലും നാദവിസ്മയം തീര്‍ത്ത് ശിവമണി കൂടെ ഭക്തരും

ശബരിമല: പതിവുപോലെ പിറന്നാള്‍ ദിനം ശബരിമലയില്‍ ആഘോഷിച്ച് ഡ്രമ്മര്‍ ശിവമണി. ക്ഷേത്രത്തിലെ നിര്‍മാല്യദര്‍ശനത്തിനു ശേഷം ഡ്രമ്മിലും ചെണ്ടയിലും നാദവിസ്മയം തീര്‍ത്തു.

മഹാഗണപതയേ….’ എന്ന വിഘ്‌നേശ്വര സ്തുതിയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ‘ഉദിച്ചുയര്‍ന്നു മാമലമേലേ…’എന്നു തുടങ്ങുന്ന അയ്യപ്പ ഭക്തിഗാനം ആലപിച്ചതോടെ അയ്യപ്പന്മാരും ഒപ്പം കൂടി. അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ശബരിമലയില്‍ ഭക്തരുടെ ആവേശം കൂടിയതോടെ വാദ്യഘോഷങ്ങളില്‍ ശരണകീര്‍ത്തനങ്ങള്‍ ആലപിച്ചു.

തുര്‍ച്ചയായ പത്താം തവണയാണ് ശിവമണി പിറന്നാള്‍ ദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്നത്. തുടര്‍ച്ചയായി 4 വര്‍ഷം മേളവും അവതരിപ്പിച്ചു. എല്ലാ വര്‍ഷവും വലിയ നടപ്പന്തലിലാണ് ഇതിനുള്ള അവസരം ലഭിക്കുന്നത്.എന്നാല്‍ ഇത്തവണ പ്രശ്‌നങ്ങള്‍ കാരണം അതിന് അനുവദിച്ചില്ല. മരാമത്ത് ഓഫിസിന്റെ മുമ്പില്‍ ആരുമില്ലാത്ത സ്ഥലമാണ് ശിവമണിക്ക് അനുവദിച്ചത്.

Exit mobile version