നവജാതശിശുവിനോട് കൊടും ക്രൂരത: കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍, കുഞ്ഞ് വെന്റിലേറ്ററില്‍

അങ്കമാലി: അങ്കമാലിയില്‍ നവജാതശിശുവിനോട് അച്ഛന്റെ ക്രൂരത. പെണ്‍കുഞ്ഞായതിന്റെ പേരില്‍ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം. അന്‍പത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിച്ചും തലയ്ക്കടിച്ചുമാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. ഭാര്യയിലുള്ള സംശയവും പെണ്‍കുഞ്ഞ് ജനിച്ചതുമാണ് ക്രൂരതയ്ക്ക് കാരണമായെന്നാണ് സൂചന.

അമ്മ നല്‍കിയ പരാതിയിലാണ് ഷൈജുവിനെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ അമ്മ നേപ്പാള്‍ സ്വദേശിനിയാണ്. ഫേസ്ബുക്കിലൂടെ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുകയായിരുന്നു.

Exit mobile version