തുടര്‍ച്ചയായി പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്; വലഞ്ഞ് ജനം

കൊച്ചി: തുടര്‍ച്ചയായി പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 78.63 രൂപയും ഡീസലിന് ഡീസല്‍ 73.06 രൂപയുമാണ്.

പതിമൂന്ന് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 28 പൈസയാണ് കൂടിയത്. കഴിഞ്ഞ പതിമൂന്ന് ദിവസംകൊണ്ട്‌പെട്രോളിന് ഏഴുരൂപ 28 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയും കൂടി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 41 ഡോളറായി.

Exit mobile version