‘തൊട്ടാല്‍ പൊള്ളും’; സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു

തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഒരു ഇടവേളഴ്ക്ക് ശേഷമാണ് ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടുന്നത്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകള്‍ക്ക് വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 25 മുതല്‍ 30 രൂപയായിരുന്ന ഉള്ളിവില നവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ കിലോയ്ക്ക് 60 രൂപ വരെയായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ വില നൂറ് കടക്കുമെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹിയിലെ പ്രധാന പച്ചക്കറി മാര്‍ക്കറ്റുകളിലെ ഉള്ളി ലഭ്യതക്കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു. ഉള്ളിയുടെ ലഭ്യത മാര്‍ക്കറ്റുകളില്‍ കുറഞ്ഞതോടെയാണ് മൂന്ന് ദിവസത്തിനിടെ ഉള്ളിവില 70 വരെ ഉയര്‍ന്നത്.

കര്‍ണാടകയില്‍ നിരക്ക് 50 ശതമാനത്തോളം ഉയര്‍ന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂരിലുള്ള കാര്‍ഷികോത്പന്ന മാര്‍ക്കറ്റില്‍ വില കിലോയ്ക്ക് 70 രൂപയില്‍ എത്തി.

Exit mobile version