ഒരിടവേളയ്ക്ക് ശേഷം പതിവ് തെറ്റാതെ വിലക്കയറ്റം; ഇന്ധനവിലയ്ക്ക് പുറമെ, പാചകവാതകത്തിനും വില വർധിപ്പിച്ചു, സിലിണ്ടറിന് കൂടിയത് 50 രൂപ

Gas price hike | Bignewslive

ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം ഇന്ധനവിലയ്ക്ക് പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില വർധിപ്പിച്ചു. സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വർധിപ്പിച്ചത്. 2021 ഒക്ടോബർ ആറിന് ശേഷം രാജ്യത്ത് ആദ്യമായിട്ടാണ് ഗാർഹിക പാചകവാതകത്തിന് വില വർധിപ്പിക്കുന്നത്.

ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് ഡെലിവറി ചാർജുകളില്ലാതെ 956 രൂപയാണ് നൽകേണ്ടി വരിക. 141 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ധനവില വർധിപ്പിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. കൊച്ചിയിൽ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി.

ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട: ഭൂമി നഷ്ടമാകുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം; ജനം ആരെ കേള്‍ക്കുമെന്ന് കാണാം, പ്രതിപക്ഷ ആരോപണങ്ങളോട് മുഖ്യമന്ത്രി

ഡീസലിന് 91.42-ൽ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി. ചൊവ്വാഴ്ചയോടെ ഉയർന്ന വില പ്രാബല്യത്തിൽ വന്നു. നവംബറിൽ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വിലയിൽ മാറ്റമുണ്ടായത്. റഷ്യ-യുക്രൈൻ സംഘർഷപശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയിൽ വില.

Exit mobile version