വില്ലനായി ലഹരി ! ഉറങ്ങിക്കിടന്ന സഹോദരനെ കുത്തിക്കൊന്ന ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രതിയായ നബീലിനെ വളാഞ്ചേരി പോലീസ് ആശുപത്രി പരിസരത്തു നിന്നും കസ്റ്റഡിയിലെടുത്തു തുടര്‍ന്ന് കൊപ്പം പോലീസിന് കൈമാറി

പാലക്കാട് : ഉറങ്ങിക്കിടന്ന സഹോദരനെ കുത്തിക്കൊന്ന ലഹരിക്കടിമയായ ജ്യേഷ്ഠന്‍ നബീല്‍ ഇബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊപ്പം നടുവട്ടം കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ മുഹമ്മദ് ആണ് കൊല്ലപ്പട്ടത്. ഏഴുവയസുകാരനായ അനുജന്‍ അഹമ്മദിനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പരിക്കേറ്റ അഹമ്മദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ നബീല്‍ കഞ്ചാവ് പോലെയുള്ള ലഹരിക്ക് അടിമയാണെന്നാണ് സൂചന. ലഹരിയുടെ മയക്കത്തില്‍ ഉറങ്ങിക്കിടന്ന സഹോദരനെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മുഹമ്മദിനെ രാത്രി പന്ത്രണ്ടരയോടെയാണ് നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

പ്രതിയായ നബീലിനെ വളാഞ്ചേരി പോലീസ് ആശുപത്രി പരിസരത്തു നിന്നും കസ്റ്റഡിയിലെടുത്തു തുടര്‍ന്ന് കൊപ്പം പോലീസിന് കൈമാറി.

Exit mobile version