തിരുവനന്തപുരത്ത് വാറ്റ് ചാരായം വില്‍പ്പന; യുവമോര്‍ച്ച നേതാവ് പിടിയില്‍

യുവമോര്‍ച്ച ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി സന്തോഷിനെയും കൂട്ടാളിയേയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: വ്യജമദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തി യുവമോര്‍ച്ച നേതാവും കൂട്ടാളിയും പോലീസ് പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് വാറ്റ് ചാരായം വിറ്റതിനാണ് യുവമോര്‍ച്ച ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി സന്തോഷിനെയും കൂട്ടാളിയേയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് വ്യാജ വാറ്റ് വില്‍പ്പന വ്യാപകമാണെന്ന് നേരത്തേ മുതല്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നതിനിടെയാണ് സന്തോഷും വിഘ്‌നേഷും അറസ്റ്റിലാവുന്നത്. ഇരുവരും ചാരായവുമായി സ്‌കൂട്ടറില്‍ പോകുമ്പോഴാണ് പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും എണ്ണായിരം രൂപയും പിടികൂടി. ചാരായം വിറ്റ പണമാണെന്ന് പ്രതികള്‍ വെളിപ്പെടുത്തി. പിടിയിലായ സന്തോഷ് യുവമോര്‍ച്ച സ്ഥാനാര്‍ത്ഥിയായി ചിറയിന്‍കീഴില്‍ തദ്ദേശസ്ഥാപനത്തിലേക്ക് മല്‍സരിച്ചിട്ടുണ്ട്.

Exit mobile version