കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍: ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദര്‍ ക്വാറന്റീനില്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദര്‍ ഹോം ക്വാറന്റീനില്‍. ചാവക്കാട് വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച യുവാവ് കഴിഞ്ഞ ദിവസം എംഎല്‍എ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തിരുവത്ര സ്വദേശിയായ യുവാവിന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എ സെല്‍ഫ് ക്വാറന്റീനില്‍ പോയത്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ സ്വന്തം വീട്ടിലാണ് അദ്ദേഹം ഉള്ളത്.

തിരുവത്ര കുഞ്ചേരില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചടങ്ങ്. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ പഠന സഹായമായി ടെലിവിഷന്‍ വിതരണം ചെയ്യുന്നതായിരുന്നു ചടങ്ങ്. അതേസമയം തിരുവത്ര സ്വദേശിയായ കോവിഡ് ബാധിതന്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

Exit mobile version