ഹോം ക്വാറന്റൈന്‍ ലംഘിച്ചു; ഖത്തറില്‍ മൂന്നു പേര്‍ അറസ്റ്റില്‍, പേരുകള്‍ സഹിതം പുറത്തുവിട്ടു

Quaratine rules | Bignewslive

ദോഹ: കൊവിഡ് വ്യാപന ഭീതിയില്‍ നിലനില്‍ക്കെ, ഖത്തറില്‍ കൊവിഡ് ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് മൂന്നു പേര്‍ അറസ്റ്റിലായി. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

മൂവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. അതേസമയം, അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്വദേശികള്‍ക്കും രാജ്യത്തെ സ്ഥിരതാമസക്കാര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. നിബന്ധനകള്‍ ലംഘിക്കുന്നവരെ സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version