കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് സുഹൃത്തുക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ശ്രീകണ്ഠാപുരം: കണ്ണൂര്‍ കൂട്ടുപുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് സുഹൃത്തുക്കളെ കാണാതായി. ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുണ്‍(19) എന്നിവരെയാണ് കാണാതായത്.

പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. നാല് പേര്‍ കൂടിയാണ് പുഴയില്‍ കുളിക്കാന്‍ എത്തിയത്. എന്നാല്‍ മനീഷും വഞ്ചിയം സ്വദേശി സനൂപും പൈസക്കരി സ്വദേശി അരുണും കുളിക്കാന്‍ ഇറങ്ങി. ഇവര്‍ക്കൊപ്പം എത്തിയ അജിത്ത് എന്നയാള്‍ പുഴയില്‍ ഇറങ്ങിയിരുന്നില്ല.

ഇയാളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസും അഗ്‌നിസുരക്ഷാ സേനയും എത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നുണ്ട്.

Exit mobile version