സംസ്ഥാനത്ത് ക്വാറന്റൈൻ ലംഘനം തടയാൻ കർശ്ശന നടപടികൾ; ഹോം ക്വാറന്റൈൻ സ്റ്റിക്കറുകൾ വീടുകളിൽ പതിപ്പിക്കും

തിരുവനന്തപുരം: ഹോം ക്വാറൻറീനിൽ കഴിയാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ തീരുമാനിച്ച് സംസ്ഥാനം. ഹോ ക്വാറന്റൈൻ ലംഘിച്ച് പൊതുസ്ഥലത്ത് ഇടപഴകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ വാർഡ് തലത്തിൽ ക്വാറന്റൈൻ ലംഘനം നിരീക്ഷിക്കാനും മന്ത്രി നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ നിർബന്ധമായും ജാഗ്രതാ സ്റ്റിക്കർ പതിക്കണം. സ്റ്റിക്കർ നശിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കും. റിവേഴ്‌സ് ക്വാറന്റൈൻ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ ലഘുലേഖ, പോസ്റ്റർ എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ, ഡിസിപി കറുപ്പുസാമി, ഡെപ്യൂട്ടി കളക്ടർമാർ, ഡിഎംഒ പിപി പ്രീത, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഇതര വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Exit mobile version