നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു

2019 ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്

കോഴിക്കോട്: ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019 ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

രാമചന്ദ്രഗുഹ, അരുന്ധതി റോയ്, ശശി തരൂര്‍, ചേതന്‍ ഭഗത്, അമീഷ് ത്രിപാഠി, പി സായ്നാഥ്, ദേവദത്ത് പട്നായിക്, അനിതാ നായര്‍, മനു പിള്ള, റസൂല്‍ പൂക്കുട്ടി, ഗൗര്‍ ഗോപാല്‍ദാസ്, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. കലാ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന യൂറോപ്പിലെ വെയ്ല്‍സില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരുമാണ് സാഹിത്യോത്സവത്തിലെ ഇത്തവണത്തെ പ്രധാന അതിഥികള്‍.

സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍, സംവാദം, സെമിനാര്‍, ചലച്ചിത്രോത്സവം, പുസ്തകമേള, ഫോട്ടോ എക്സിബിഷന്‍ തുടങ്ങിയവയാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡെലിഗേറ്റ് കിറ്റിനൊപ്പം ഒരു വട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രീ പബ്ലിക്കേഷന്‍ മൂന്ന് വോള്യങ്ങളുടെ 999 രൂപ വിലവരുന്ന ഇ-ബുക്കും ഓഡിയോ ബുക്കും ലഭിക്കുന്നതാണ്. ഡിസി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലും www.keralaliteraturefestival.com എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. കുടുതല്‍ വിവരങ്ങള്‍ക്ക്: +91 9072351755, +91 9846133335

Exit mobile version