സുരക്ഷിതമായി നമസ്‌കരിക്കാൻ ത്രീ സീസിന്റെ ഡിസ്‌പോസിബിൾ മുസല്ലകൾ

മാസങ്ങളോളം നീണ്ടുനിന്ന ലോക്ക് ഡൗൺ പ്രതിസന്ധികൾക്ക് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. ജൂൺ 8ന് ശേഷം നിയന്ത്രണങ്ങൾക്ക് വിധേയമായി ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാർ നിർദേശം ഏറെ സന്തോഷത്തോടെയാണ് വിശ്വാസ സമൂഹം സ്വീകരിച്ചിരിക്കുന്നത്. സമൂഹ പ്രാർത്ഥനയ്ക്ക് ഏറെ പ്രാധാന്യമുള്ള മുസ്ലിം പള്ളികളിലെ പ്രധാന നിയന്ത്രണങ്ങളിൽ ഒന്നാണ് നമസ്‌കാരത്തിനായി വരുന്നവർ സ്വന്തം പായ (മുസല്ല) കൊണ്ടു വരണമെന്നുള്ള നിർദേശം. ഈ നിർദ്ദേശം ഫലപ്രദമായി നടപ്പിലാക്കാനുള്ള ഡിസ്‌പോസിബിൾ മുസല്ലകൾ വിപണിയിലെത്തിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ത്രീ സീസ് മെഡിടൂർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം.

സ്പൺലേസ് ഹൈഡ്രിയോൻ എൻഡാങ്കിൾഡ് മെറ്റീരിയൽ (Spunlace Hydrionentancled Material) ഉപയോഗിച്ചാണ് മുസല്ല നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ ഉത്പന്നത്തിന്റെ സവിശേഷത. പൂർണ്ണമായും ട്രൈ ലെയർ വാട്ടർ പ്രൂഫ് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ള മുസല്ലകളിൽ വുളു എടുത്ത് നിസ്‌കരിക്കുന്ന സാഹചര്യങ്ങളിൽ ഒരു തുള്ളി വെള്ളംപോലും പറ്റിപ്പിടിച്ചിരിക്കില്ല. ഏറെ മൃദുലമായ പ്രതലം, നല്ല ഉറപ്പ്, ഉയർന്ന ജലപ്രതിരോധ ശേഷി എന്നിവയാണ്, പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങിയ എസ്എച്ച്എം നിർമ്മിത മുസല്ലയുടെ മറ്റ് പ്രത്യേകതകൾ.

ത്രീ സീസ് മെഡിടൂർ പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയിൽത്തന്നെ ആദ്യമായാണ് ഇത്തരം ഒരു ഉൽപ്പന്നം വിപണിയിലേക്കെത്തുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. കൊവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ടുള്ള നമസ്‌കാരങ്ങൾക്കും ആരാധനയ്ക്കും ഡിസ്‌പോസിബിൾ മുസല്ലകൾ ഏറെ സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
+918848647182
+91 96331 01091

Exit mobile version