ഞാൻ മരിച്ചാൽ ഉത്തരവാദികൾ ഒരു ശതമാനം പോലും നിലവാരമില്ലാത്ത സംഘികൾ; വൈറൽ കുറിപ്പുമായി സാബു മോൻ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനും അവതാരകനുമായ സാബുമോൻ അബ്ദുസമദ് സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. സാബുമോന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണിപ്പോൾ.

ഒരു ശതമാനം പോലും നിലവാരമില്ലെന്നാണ് സംഘികളെ സാബു മോൻ വിശേഷിപ്പിക്കുന്നത്. താൻ മരിച്ചാൽ മരണത്തിന് ഉത്തരവാദികൾ സംഘികൾ ആയിരിക്കുമെന്നും ഹെർബൽ ഗോമൂത്രയുടെ ബോട്ടിലിൽ ഹലാൽ എന്നു എഴുതിച്ചേർത്ത സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സാബുമോൻ പറയുന്നു. ഹെർബൽ ഗോമൂത്രയുടെ ബോട്ടിലിൽ ഹലാൽ എന്നെഴുതിയത് മാർക്ക് ചെയ്തു കൊണ്ടാണ് സാബു ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാബുമോന്റെ ഫേസ്ബുക്ക് കുറിപ്പ്:

നെൻ മെരിക്കും ഇന്ന്. എന്റെ മെരണത്തിനു ഉത്തരവാദികൾ സങ്കികൾ ആണ്. സങ്കി ബുദ്ധിക്ക് ഒരു ശതമാനം പോലും നിലവാരം കൊടുക്കാഞ്ഞ മൊത്തം ദൈവങ്ങളെയും ഞാൻ പുച്ഛത്തോടെയേ കാണൂ. ഇങ്ങനെ ഉള്ള ദ്രോഹം ഒന്നും ചെയ്യരുത്.

Exit mobile version