മനേകാ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിപ്പില്ല, സംഭവം മലപ്പുറമായാലും പാലക്കാടായാലും കേരളം കൊന്നതാണ്; ഒടുവില്‍ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍

മലപ്പുറം; പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച ബിജെപി നേതാക്കള്‍ക്കെതിരെ എങ്ങും പ്രതിഷേധം കനക്കുകയാണ്. മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബിജെപി എംപി മനേക ഗാന്ധിയും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പരസ്യമായി കേരളത്തോട് മാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ സംഭവത്തില്‍ ബിജെപി നേതാക്കളില്‍ പലരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ മനേകാ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍.

ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് ജി വാര്യരുടെ പ്രതികരണം. മനേകാ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിപ്പില്ല എന്ന് പ്രതികരണം തേടിയ മാധ്യമങ്ങളോട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സംഭവം പാലക്കാട് ആയാലും മലപ്പുറമായാലും കേരളം കൊന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആന കൊല്ലപ്പെട്ടത് മലപ്പുറത്ത് ആണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍

എന്‍ഡിടിവി,
എക്കണോമിക്‌സ് ടൈംസ്,
മനോരമ ന്യൂസ്,
മലയാള മനോരമ,
മാതൃഭൂമി,
കൈരളി,
ട്വന്റി ഫോര്‍ ന്യൂസ്.

മനേകാ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിപ്പില്ല എന്ന് പ്രതികരണം തേടിയ മാധ്യമങ്ങളോട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

സംഭവം #മലപ്പുറം ആവട്ടെ #പാലക്കാട് ആവട്ടെ .

#കേരളം_കൊന്നതാണ്

Exit mobile version