നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍..! ബിജെപി പാളയത്തില്‍ മത്സരാര്‍ത്ഥിയാകാനില്ല; തീരുമാനം ആനക്കൊമ്പ് ഭയന്ന്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് മോഹന്‍ലാല്‍ തന്റെ നയം വ്യക്തമാക്കി. താന്‍ തല്‍ക്കാലം ബിജെപി പാളയത്തിലേക്ക് ഇല്ല, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ ഇല്ലെന്ന് ആര്‍എസ്എസ് നേതൃത്വത്തോട് താരം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

നേരത്തെ തരൂരിനെതിരെ ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അന്നൊന്നും താരം തന്റെ നിലപാട് തുറന്നു പറഞ്ഞിരുന്നില്ല. താന്‍ മത്സരിച്ചാല്‍ രാഷ്ട്രീയപരമായി താന്‍ വേട്ടയാടപ്പെടുമെന്ന ഭയമാണ് മോഹന്‍ലാലിന്റെ പിന്‍മാറ്റത്തിനു പ്രധാന കാരണമെന്നാണ് അറിയുന്നത്.

ഇപ്പോള്‍ ആനക്കൊമ്പ് കേസ് വീണ്ടും സജീവമായതും പുനരന്വേഷണത്തിനുള്ള സാധ്യത വര്‍ധിച്ചതും മോഹന്‍ലാലിന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം, സേവന പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന ഉറപ്പും ആര്‍എസ്എസ് നേതൃത്വത്തിന് മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്.

മോഹന്‍ലാലിനു പുറമെ ബോളിവുഡില്‍ നിന്നും അക്ഷയ്കുമാര്‍, മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍, ജോണ്‍പോള്‍, തമിഴകത്ത് നിന്നും രജനീകാന്ത് തുടങ്ങി ജനപ്രിയരായ വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളെ രംഗത്തിറക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായിരുന്നു.

എങ്ങനേയും കേന്ദ്ര ഭരണം പിടിക്കുക എന്ന അജണ്ട മുന്‍ നിര്‍ത്തിയാണ് ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങള്‍ താരങ്ങളെ വലവീശി പിടിക്കുന്നത്. അതിനുവേണ്ടി ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന സെലിബ്രിറ്റികളെ കണ്ടു പിടിച്ച് രംഗത്തിറക്കുകയാണ് ലക്ഷ്യം.

Exit mobile version