മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 3305 പേര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 3305 പേര്‍ക്കെതിരെ കേസ് എടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 21 കേസുകളും രജിസ്റ്റര്‍ ചെയ്തു.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1214 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1143 പേരാണ്. 530 വാഹനങ്ങളും പിടിച്ചെടുത്തു.

അതെസമയം സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതില്‍ ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പെടുന്നു. 17 പേര്‍ വിദേശത്ത് നിന്നും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (പാലക്കാട്) 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര്‍ കോവിഡ് മുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,28,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1204 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 58, 40, 32
തിരുവനന്തപുരം റൂറല്‍ – 123, 119, 57
കൊല്ലം സിറ്റി – 116, 122, 55
കൊല്ലം റൂറല്‍ – 67, 79, 43
പത്തനംതിട്ട – 8, 7, 3
ആലപ്പുഴ- 30, 34, 4
കോട്ടയം – 29, 6, 7
ഇടുക്കി – 64, 42, 12
എറണാകുളം സിറ്റി – 234, 226, 118
എറണാകുളം റൂറല്‍ – 126, 78, 33
തൃശൂര്‍ സിറ്റി – 97, 133, 57
തൃശൂര്‍ റൂറല്‍ – 33, 45, 10
പാലക്കാട് – 36, 41, 19
മലപ്പുറം – 30, 36, 13
കോഴിക്കോട് സിറ്റി – 34, 34, 29
കോഴിക്കോട് റൂറല്‍ – 65, 42, 18
വയനാട് – 21, 7, 9
കണ്ണൂര്‍ – 25, 28, 1
കാസര്‍ഗോഡ് – 18, 24, 10

Exit mobile version