കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ നാളെ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

ഇടുക്കി: നാളെ രാവിലെ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും. രാവിലെ പത്ത് മണിയോടെയാവും ഷട്ടറുകള്‍ ഉയര്‍ത്തുക. ഇരു ഡാമിന്റെയും കരകളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് ഡാമിന്റെയും ഓരോ ഷട്ടര്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. യെല്ലോ അലെര്‍ട് ഉള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയായാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

Exit mobile version