അബദ്ധത്തില്‍ ഡാമില്‍ വീണ് 13കാരന് ദാരുണാന്ത്യം, അപകടം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോള്‍

കന്യാകുമാരി: ഡാമില്‍ വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം. . കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ നെട്ട ചിറ്റാര്‍ ഡാമിലാണ് ദാരുണമായ സംഭവം. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകന്‍ സോലിക് ആ് മുങ്ങിമരിച്ചത്.

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. സോലിക് അബദ്ധത്തില്‍ ഡാമിലേയ്ക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

also read: പ്രധാനമന്ത്രി മോഡിയുടെ കേരളാ സന്ദശനം: കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ; നഗരത്തിൽ 2000 പോലീസുകാരെ വിന്യസിച്ചു

അതേസമയം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചിരുന്നു. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. ഇവരുള്‍പ്പെടെയുള്ള അഞ്ചുപേരാണ് അപകടത്തില്‍പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി.

Exit mobile version