അതിശക്തമായ മഴ, ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി, മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു, ജാഗ്രത

dam| bignewslive

പത്തനംതിട്ട: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ പെയ്യുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് അണക്കെട്ടുകള്‍ തുറന്നത്.

രണ്ട് ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടില്‍ നിന്നും പരമാവധി വെള്ളം തുറന്നുവിടുകയാണ്. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് വൈകിട്ട് മുതല്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

also read: 2 ലക്ഷത്തിലധികം വില, തൂക്കം 200കിലോ, കെട്ടഴിഞ്ഞുപോയ പോത്തിന്റെ കുത്തേറ്റ് 56കാരന് ദാരുണാന്ത്യം

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version