ജൂൺ ഒന്നിന് മൺസൂൺ കേരളത്തിലെത്തും; പ്രവചിച്ച് കാലാവസ്ഥ വകുപ്പ്

raining | Big news live

ന്യൂഡൽഹി: പ്രതീക്ഷിച്ച പോലെ തന്നെ ജൂൺ ഒന്നിന് തെക്കു പടിഞ്ഞാറൻ മൺസൂൺ കേരള തീരത്തെത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി). മെയ് 31നും ജൂൺ 4നും ഇടയിൽ അറേബ്യൻ കടലിൽ താഴ്ന്ന മർദ്ദ മേഖലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മൺസൂൺ കാറ്റിന് മുന്നേറാൻ അനുകൂലമായ സാഹചര്യമുള്ളതാണ് ഇതിന് കാരണം.

പടിഞ്ഞാറൻ മധ്യ അറേബ്യൻ കടലിലും അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ താഴ്ന്ന മർദ്ദ മേഖല രൂപപ്പെട്ടിരുന്നു. ഇതൊരു തീവ്രതാഴ്ന്ന മേഖലയായി രൂപപ്പെടും. അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കു പടിഞ്ഞാറക്ക് നീങ്ങി ഒമാന്റെ തെക്കൻ, യെമന്റെ കിഴക്കൻ തീരങ്ങളിലേക്ക് നീങ്ങും. ഇത് ഒരു ചുഴലിക്കാറ്റായി തീവ്രമാകാൻ സാധ്യതയുണ്ടെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ബാധിച്ചേക്കില്ലെന്ന് ഐഎംഡി ശാസ്ത്രജ്ഞർ പറഞ്ഞു.

മെയ് 31നും ജൂൺ 4നും ഇടയിൽ ഇന്ത്യൻ തീരത്തോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന കിഴക്ക്മധ്യ അറബിക്കടലിലും മറ്റൊരു കുറഞ്ഞ മർദ്ദ മേഖല ഉണ്ടാകാൻ സാധ്യതയുണ്ട്. രണ്ടാമത്തെ താഴ്ന്ന മർദ്ദ മേഖല പടിഞ്ഞാറൻ തീരത്ത് മഴപെയ്യിക്കാനും പ്രതീക്ഷിച്ചതിലും നേരത്തെ മഴക്കാലത്തിന്റെ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ എം മോഹൻപത്ര പറഞ്ഞു.

Exit mobile version