കൊവിഡ് ബാധിച്ചല്ല കുഞ്ഞ് മരിച്ചത്; ചികിത്സാപിഴവ് കാരണമാണെന്ന് ആരോപിച്ച് മലപ്പുറത്തെ ദമ്പതികൾ

മലപ്പുറം: കൊവിഡ് ബാധിച്ചാണ് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതെന്ന അധികൃതരുടെ വിശദീകരണം തള്ളി മാതാപിതാക്കൾ. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പിൽ അഷറഫിന്റെയും ആസിഫയുടെയും മകൾ നൈഫ ഫാത്തിമ മരിച്ച സംഭവത്തിലാണ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ വാർത്താസമ്മേളനം നടത്തിയത്.

തങ്ങളുടെ മകൾക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്നും ചികിത്സയിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു. നൈഫ ഫാത്തിമയുടെ ആദ്യ ടെസ്റ്റിൽ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ആലപ്പുഴ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി. അവിടെ നിന്നുള്ള ഫലവും നെഗറ്റീവായിരുന്നു. മരിച്ച ശേഷം നടത്തിയ ഫലവും നെഗറ്റീവായി. അതുകൊണ്ട് തന്നെ മകൾക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് തങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അഷ്‌റഫും ആസിഫയും പറഞ്ഞു.

ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് സർക്കാർ സമ്മതിക്കാൻ തയ്യാറാവണം. പകരം പിഴവ് മറച്ച് വെക്കാനാണ് ശ്രമിക്കുന്നത്. മരണ ശേഷം മാതാപിതാക്കൾ അടക്കം 33 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതും വെറുതെയായിരുന്നുവെന്നും രക്ഷിതാക്കൾ ആരോപിച്ചു.

Exit mobile version