സിനിമ സെറ്റ് പൊളിച്ചതില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു ബന്ധവുമില്ല, പൊളിക്കാനായിരുന്നെങ്കില്‍ സംഘപരിവാരത്തിന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം വേണ്ട; ആലുവ ശിവരാത്രി മണപ്പുറത്തെ എസ്ഡിപിഐ കെട്ടിയ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവരാണ്‌; ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു

കാലടി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു രംഗത്ത്. സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതുമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബാബു പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ആര്‍ വി ബാബുവിന്റെ പ്രതികരണം. ശിവരാത്രി ആഘോഷസമിതിയുടെ അനുമതിയോടെയാണ് സിനിമാ ഷൂട്ടിങ്ങിനായി അവിടെ താല്‍ക്കാലിക സെറ്റ് തീര്‍ത്തത്. അവരുമായി ഒരു എഗ്രിമെന്റും ഉണ്ട്. എന്നാല്‍ ലോക് ഡൗണ്‍ വന്നതോടെ ഷൂട്ടിങ്ങ് പൂര്‍ത്തികരിക്കാനായില്ല.

ആഘോഷസമിതി പ്രസിഡന്റും വിഎച്ച്പി പ്രഖണ്ഡ് പ്രസിഡന്റുമായ സുബിന്‍ കുമാറിനോട് തിങ്കള്‍ ,ചൊവ്വ ദിവസങ്ങളിലായി (ഇന്നും, നാളെയും) സെറ്റ് പൊളിച്ച് നീക്കാമെന്ന് സിനിമാക്കാര്‍ പറഞ്ഞിരുന്നു. .എന്നാല്‍ ഒരു കൂട്ടം ആളുകള്‍ അതിക്രമം കാണിച്ചതില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കാലടി ശിവരാത്രി മണപ്പുറത്ത് താല്‍ക്കാലികമായി കെട്ടിയ സിനിമാ ഷൂട്ടിങ്ങ് സെറ്റ് പൊളിച്ചതുമായി
സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ 73 വര്‍ഷമായി പെരിയാറിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന മണല്‍ തിട്ടയിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. ചെറിയ ഒരു ക്ഷേത്രവും അവിടെ യുണ്ട്.ശിവരാത്രി ആഘോഷസമിതി എന്ന ഒരു രജിസ്ട്രഡ് സംഘടനയുടെ നേതത്വത്തിലാണ് ശിവരാത്രി ആഘോഷം നടത്തുന്നത് .പഞ്ചായത്തിന്റെ അനുമതിയോടെ ശിവരാത്രിക്ക് ഭക്ത ജനങ്ങള്‍ക്ക് വേണ്ടി താല്‍ക്കാലിക പാലവും കെട്ടാറുണ്ട്. എല്ലാ വര്‍ഷവും ആയിരങ്ങള്‍ ശിവരാത്രി നാളില്‍ ബലി തര്‍പ്പണത്തിന് എത്തിച്ചേരാറുമുണ്ട്.
ശിവരാത്രി ആഘോഷസമിതി യുടെ അനുമതിയോടെയാണ് സിനിമാ ഷൂട്ടിങ്ങിനായി അവിടെ താല്‍ക്കാലിക സെറ്റ് തീര്‍ത്തത് .അവരുമായി ഒരു എഗ്രിമെന്റും ഉണ്ട് .എന്നാല്‍ ലോക് ഡൗണ്‍ വന്നതോടെ ഷൂട്ടിങ്ങ് പൂര്‍ത്തികരിക്കാനായില്ല .ആഘോഷസമിതി പ്രസിഡന്റും VHp പ്രഖണ്ഡ് പ്രസിഡന്റുമായ സുബിന്‍ കുമാറിനോട് തിങ്കള്‍ ,ചൊവ്വ ദിവസങ്ങളിലായി (ഇന്നും, നാളെയും) സെറ്റ് പൊളിച്ച് നീക്കാമെന്ന് സിനിമാക്കാര്‍ പറഞ്ഞിരുന്നു. .എന്നാല്‍ ഒരു കൂട്ടം ആളുകള്‍ (ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണെന്നാണ് കാലടിക്കാര്‍ പറഞ്ഞത്) അതിക്രമം കാണിച്ചതില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഒരു ബന്ധവുമില്ല .
അങ്ങനെ പൊളിക്കണ്ടതാണെങ്കില്‍ പൊളിച്ചു കളയാന്‍ സംഘപരിവാരത്തിന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായവും വേണ്ട .ആലുവ ശിവരാത്രി മണപ്പുറത്തെ SDPI കെട്ടിയ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് ഇത് കളയാനും മറ്റാരുടേയും സഹായം വേണ്ടതില്ല .

Exit mobile version