ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണ്, ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍

കൊച്ചി: ക്ഷേത്രത്തിന് മുന്നില്‍ പള്ളി നിര്‍മ്മിച്ച് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതിഷേധമറയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഫെഫ്ക ജനറല്‍സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍.

വാങ്ങിക്കേണ്ട മുഴുവന്‍ അനുമതികളും വാങ്ങിച്ചുകൊണ്ട്, ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മിന്നല്‍മുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. ലോകം മുഴുവനും, വര്‍ഗ്ഗ- വര്‍ണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോള്‍, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണെന്ന് ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും ബേസിലിനും, സോഫിയാ പോളിനും, മിന്നല്‍ മുരളി ടീമിനും ഐക്യദാര്‍ഡ്യമെന്നും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വാങ്ങിക്കേണ്ട മുഴുവന്‍ അനുമതികളും വാങ്ങിച്ചുകൊണ്ട്, ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മിന്നല്‍മുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. ലോകം മുഴുവനും, വര്‍ഗ്ഗ- വര്‍ണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോള്‍, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണ്?! ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നല്‍ മുരളി ടീമിനും ഐക്യദാര്‍ഡ്യം.

Exit mobile version