കൊവിഡ് ബാധിതയായ ഉഴവൂരിലെ ഗർഭിണിയും രോഗമുക്തയായി; രണ്ടുവയസുള്ള മകന്റെ ഫലവും നെഗറ്റീവ്

ഗാന്ധിനഗർ: കൊവിഡ് 19 രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ സ്വദേശിനിയും ഏഴ് മാസം ഗർഭിണിയുമായ 29 കാരിക്ക് രോഗവിമുക്തി. ബുധനാഴ്ച ഇവരുടെ രണ്ടു വയസുള്ള മകൻ രോഗമുക്തി നേടിയിരുന്നു. എന്നാൽ, മാതാവിന്റെ പരിശോധന ഫലം കൂടി ലഭിച്ച ശേഷം ഇവരെ ഡിസ്ചാർജ്ജ് ചെയ്യാമെന്നായിരുന്നു ആശുപത്രി അധികൃതർ തീരുമാനിച്ചത്.

ഇതിനുപിന്നാലെ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ചികിത്സാ വിഭാഗം മേധാവി ഡോ. ആർ സജിത് കുമാർ യുവതിയെ അറിയിക്കുകയായിരുന്നു. വിദേശത്ത് നിന്നും വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയതായിരുന്നു യുവതി. ഇതിനുപിന്നാലെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

പരിചരണത്തിന് ആശുപത്രിയിലുണ്ടായിരുന്ന യുവതിയുടെ ഭർതൃമാതാവിനേയും കോവിഡ് 19 പരിശോധനക്ക് വിധേയമാക്കിയിരുന്നു. അവരുടെ പരിേേശാധന ഫലവും നെഗറ്റീവ് ആണ്. ശനിയാഴ്ച വൈകിട്ടോടെ ഇവർ ആശുപത്രി വിടും.

Exit mobile version