എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും; മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടത്താന്‍ ബാക്കിയുള്ള പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പരീക്ഷയ്ക്ക് തയാറെടുക്കാന്‍ അനുമതി നല്‍കും. സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള ശനിയാഴ്ച അവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version