കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ മഹത്വം കേരളത്തിലുള്ള പലര്‍ക്കും അറിയില്ലെങ്കിലും കേരളത്തിന് പുറത്തുള്ളവര്‍ ആ നന്മ നന്നായി തിരിച്ചറിയുന്നുണ്ട്, സ്‌നേഹാദരങ്ങളോടെ നെഞ്ചേറ്റുന്നുണ്ട്; വൈറലായി ഒരു കുറിപ്പ്

തൃശ്ശൂര്‍: കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ മഹത്വം ഇവിടെ ഉള്ളവര്‍ എത്രത്തോളം തിരിച്ചറിയുന്നു എന്ന് അറിയില്ല, പക്ഷെ കേരളത്തിന് വെളിയില്‍ ജീവിക്കുന്ന ഓരോ മലയാളിയും ആ നന്മ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാനവി ജയസൂര്യ എന്ന യുവതി. ലോക്ക് ഡൗണിനിടെ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയിലെ അനുഭവങ്ങള്‍ വിവരിച്ച മാനവി നാടിന്റെ കരുതലിനും സ്‌നേഹത്തിനും നന്ദിയറിച്ചു.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പോലീസുദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും എത്ര ഉത്തരവാദിത്തത്തോടെയാണ് തങ്ങളുടെ കടമ നിറവേറ്റിയതെന്നും നാടിനോടുള്ള അവരുടെ കരുതലും സ്‌നേഹവും എത്രത്തോളമുണ്ടെന്നും മാനവി ഫേസ്ബുക്കിലൂടെ വിവരിക്കുന്നു. ഒരു നാടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒരു മുഷിച്ചിലും കാണിക്കാതെ പാതിരാത്രിയിലും തങ്ങള്‍ കുറച്ചു പേര്‍ക്ക് വേണ്ടി കാത്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മനസുകൊണ്ട് ഒരു ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മാനവി കുറിച്ചു.

തങ്ങളെ കാക്കാന്‍ നാടിനെ രക്ഷിക്കാന്‍ ഇത്രയും കരുതല്‍ ചെയ്യുന്ന അവരോടുള്ള ബഹുമാന സൂചകമായി തങ്ങള്‍ കൃത്യമായി നിയമം പാലിക്കുമെന്നും അതില്‍ ഒരു പിഴവും വരുത്തില്ലെന്നും മാനവി പറയുന്നു. നേരത്തെ അറിയിച്ചത് അനുസരിച്ചു വീട്ടില്‍ പുറത്തുള്ള മുറി ഞങ്ങള്‍ക്കായി ഒരുക്കി വച്ചിരുന്നു. ആരുടെയും അടുത്ത് പോകാതെ നേരെ ആ മുറിയില്‍ കയറി. ഭക്ഷണം മുറിക്കു പുറത്തു വക്കും. അതെടുത്തു കഴിക്കും.

വീട്ടില്‍ ആരുമായും സമ്പര്‍ക്കമില്ല. മുറിക്കു പുറത്തു ഇറങ്ങാതെ ദിവസങ്ങള്‍ ഏറെയായി ഇരിക്കുന്നു. വീട്ടില്‍ നിന്ന് ആരും പുറത്തു പോകുന്നില്ല. ഞങ്ങള്‍ ആയിട്ട് ഒരു തരത്തിലും നിയമം തെറ്റിക്കില്ല. എന്നും ഹെല്‍ത്തില്‍ നിന്നും വിളിച്ചു വിവരം തിരക്കും പോലീസ് ഡിപ്പാര്‍ട്ടെമന്റില്‍ നിന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്നുവെന്നും മാനവി പറയുന്നു.

കൃത്യമായി രജിസ്റ്റര്‍ ചെയ്തു നാട്ടില്‍ എത്താന്‍ ഗവണ്മെന്റ് പറയുന്നത് ഇതിനു വേണ്ടിയാണെന്ന് മനസിലായെന്നും മാനവി ഫേസ്ബുക്കില്‍ കുറിച്ചു. മാനവിയുടെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റ പൂര്‍ണരൂപം

ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തി റൂം ക്വാറന്റൈനില്‍ ഇരിക്കുകയാണ് ഞാന്‍. എന്റെ നാടിന്റെ കരുതലിനും സ്‌നേഹത്തിനും ഒരു നന്ദിവാക്ക് പറഞ്ഞില്ലെങ്കില്‍ അത് നിഷേധമാവും…
ഞങ്ങള്‍ കൃത്യമായി, Norka/Covid 19 jagratha വഴിയും Arogya Sindhu വഴിയും കേരള, കര്‍ണാടക പാസ്സുകള്‍ വളരെ നേരത്തെ തന്നെ അപ്ലൈ ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ May 4 ന് പാസ്സ് കിട്ടി. പാസ്സുമായി നമ്മുടെ നാട്ടിലേക്ക് പുറപ്പെട്ടു. കര്‍ണാടകത്തില്‍ യാത്രയുടെ തുടക്കം സുഖമായിരുന്നെങ്കിലും പിന്നീടു പല ചെക്ക് പോസ്റ്റുകളിലും പല ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഒരുപാടു വഴികളില്‍ മാറി മാറി പറഞ്ഞു വിട്ടു, ഒരു ചെക്ക് പോസ്റ്റില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ , അവര്‍ ഇരിക്കുന്ന സ്ഥലത്തുനിന്ന് എണീറ്റു വരാതെ, അവിടെ വച്ചിരുന്ന ബാരിക്കേഡുകള്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി എടുത്തു മാറ്റിയിട്ടു കടന്നു പോകാന്‍ പറഞ്ഞു. എല്ലാം സഹിച്ചു, വഴി തെറ്റി google map പോലും കാണിക്കാത്ത നാട്ടുവഴികളിലൂടെ ഒക്കെ ചുറ്റി കറങ്ങി അവസാനം ഒരു ചെക്ക് പോസ്റ്റ് എത്തിയപ്പോള്‍, മുന്നിലുള്ള കുറച്ചു വണ്ടികള്‍ കടത്തി വിട്ടു കഴിഞ്ഞു , പിന്നെ വന്ന ഞങ്ങള്‍ മലയാളികളുടെ വണ്ടികള്‍ അവര്‍ തടഞ്ഞു. പത്തിലധികം വാഹനങ്ങളില്‍ ആയി ഞങ്ങള്‍ മുപ്പതോളം പേര്‍. ‘ഇനി ആരെയും കേരളത്തിലേക്ക് കടത്തി വിടണ്ട എന്ന് കളക്ടര്‍ പറഞ്ഞു’. എന്നാല്‍ അവിടെ കര്‍ണാടക വണ്ടികള്‍ എല്ലാം അവര്‍ അങ്ങോട്ടും ഇങ്ങോട്ടും കടത്തി വിടുന്നുമുണ്ട്. മലയാളികളുടെ വണ്ടികള്‍ മാത്രം തടഞ്ഞു. പ്രത്യേകിച്ച് കൃത്യമായ ഒരു കാരണം അവര്‍ക്കു പറയാനില്ല. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പാസ്സ് ഉണ്ട്. അത് കാണിച്ചിട്ടും സമ്മതിക്കുന്നില്ല. ആ ചെക്ക് പോസ്റ്റിന്റെ അപ്പുറത്തുള്ള Green zone district ലേക്ക് ഞങ്ങളുടെ വണ്ടികള്‍ കടത്തി വിടില്ല എന്നാണ് പറഞ്ഞത്. ഞങ്ങള്‍ ആരെ കൊണ്ടെങ്കിലും വിളിച്ചു അവരുടെ കളക്ടറോട് പറഞ്ഞു സമ്മതിപ്പിച്ചാല്‍ വിടാമെന്നു …. കര്‍ണാടകത്തില്‍ ഞങ്ങള്‍ ആരെ കൊണ്ട് വിളിപ്പിക്കാന്‍… പാസ്സ് ഉണ്ടായിട്ടും കടന്നു പോരാന്‍ പറ്റുന്നില്ല. സമയം പോകുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ എത്തിച്ചേരാന്‍ പാസ്സില്‍ പറഞ്ഞിരിക്കുന്ന സമയമൊക്കെ കഴിഞ്ഞു(4 -6pm). ഇനി ബന്ദിപ്പൂര്‍ ഫോറസ്റ്റ് അടയ്ക്കുന്നതിനു മുന്നേ എങ്കിലും അവിടം കടക്കണം. ഇല്ലെങ്കില്‍ സ്ത്രീകളും കുട്ടികളും അടക്കം ഞങ്ങള്‍ എല്ലാവരും കാട്ടില്‍ പെട്ടു പോകും. വല്ലാതെ ടെന്‍ഷന്‍ ആയ ഒരു സമയം ആയിരുന്നു അത്. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഒടുവില്‍ അവിടെ ഉള്ള ഞങ്ങള്‍ ഓരോരുത്തരും അവരവരുടെ പരിചയങ്ങള്‍ വഴി ശ്രമിച്ചു, വിവരം കേരളത്തില്‍ എത്തിച്ചു…
ഞങ്ങളോടുള്ള നമ്മുടെ നാടിന്റെ ആദ്യകരുതല്‍ അവിടെ തുടങ്ങി. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഞങ്ങള്‍ വരുന്നത് വരെ ഉദ്യോഗസ്ഥര്‍ കാത്തിരിക്കാം എന്ന് പറഞ്ഞു. കര്‍ണാടകയിലെ ആ ജില്ലയുടെ കളക്ടര്‍ ഓഫീസില്‍ വിവരം എത്തിച്ചു , അങ്ങിനെ അവിടെ നിന്ന് ആള് വന്ന് ഞങ്ങളെ കടത്തി വിടാന്‍ ഓര്‍ഡര്‍ തന്നു. പിന്നീട് അവര്‍ ഞങ്ങളുടെ പാസ്സ് പരിശോധിച്ചു , temperature പരിശോധിച്ചു കടത്തി വിട്ടു. അപ്പോളേക്കും 7 മണി കഴിഞ്ഞു. വീണ്ടും 2 മണിക്കൂര്‍ യാത്രയുണ്ട് മുത്തങ്ങയ്ക്ക് . ഞങ്ങള്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വിളിച്ചു. ‘നിങ്ങള്‍ ഒന്ന് കൊണ്ടും ടെന്‍ഷന്‍ ആവണ്ട, സമാധാനമായി വരൂ, പെട്ടന്ന് എത്താന്‍ വണ്ടി ഒരുപാടു സ്പീഡില്‍ ഒന്നും ഓടിക്കരുത്, സൂക്ഷിച്ചു വരൂ, ഞങ്ങള്‍ wait ചെയ്‌തോളാം ‘ എന്നായിരുന്നു മറുപടി. അറിയാതെ കണ്ണ് നിറഞ്ഞു പോയി… ഞങ്ങളുടെ ആരാണവര്‍… സഹോദരങ്ങളോ… ??
9 മണിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ എത്തി.
അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍. കേരള പോലീസ് വളരെ സ്‌നേഹത്തോടെയും കരുതലോടെയും ആണ് ഞങ്ങളെ സ്വീകരിച്ചത്. ആ സ്വീകരണത്തില്‍ തന്നെ കുറച്ചു മുന്‍പ് വരെ അനുഭവിച്ച എല്ലാ ടെന്‍ഷനും മാഞ്ഞുപോയി. വളരെ systematic ആയി എല്ലാം ഒരുക്കിയിട്ടുണ്ട്. ആദ്യം തന്നെ ഞങ്ങളുടെ വണ്ടി അണുവിമുക്തമാക്കി. പിന്നീട് Revenue department ന്റെയും Police department ന്റെയും കൃത്യമായ പരിശോധനകള്‍. ഞങ്ങളുടെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. പാസ്സുകള്‍ കൃത്യമായി പരിശോധിച്ചു. അത് കഴിഞ്ഞു കുറച്ചു അപ്പുറത്ത് മാറി health department ന്റെ വളരെ വിശദമായ പരിശോധനാ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. Police department ഉം health department ഉം volunteers ഉം ചേര്‍ന്ന സംവിധാനം. എല്ലാവരും മാനസികമായി ഏറെ അടുപ്പത്തോടെ ശാരിരികമായി കൃത്യമായ അകലം സൂക്ഷിച്ചു… അവിടെ ചെല്ലുമ്പോള്‍ തന്നെ പോലീസ് നമ്മുടെ വിവരങ്ങള്‍ എല്ലാം വീണ്ടും note ചെയ്യും. പിന്നീട് wash basins വച്ചിട്ടുണ്ട്. കൈകള്‍ hand wash ഉപയോഗിച്ച് വൃത്തിയായി കഴുകണം, പിന്നീട് waiting shed ലേക്ക് പോകും. അവിടെ കയറും മുന്‍പ് കൈ തൊടാതെ കാല് കൊണ്ട് പമ്പ് ചെയ്തു sanitizer എടുക്കാം. ആവശ്യമുണ്ടെങ്കില്‍ പുതിയ mask കളും എടുക്കാം. അവിടെ കസേരകള്‍ എല്ലാം അകലം പാലിച്ചു ഒരുക്കിയിട്ടുണ്ട്. വളരെ സ്‌നേഹത്തോടെ വിശേഷങ്ങള്‍ അന്വേഷിച്ചുകൊണ്ട് volunteers ഉം ഉണ്ട്. നമുക്ക് ഒരു വഴിയേ പോയി temperature ഉള്‍പ്പടെ ആരോഗ്യ വകുപ്പിന്റെ എല്ലാ പരിശോധനയും കഴിഞ്ഞു വേറെ വഴിയേ പുറത്തേക്കു ഇറങ്ങാം. ഒരു യാത്രക്കാരന്‍ മറ്റൊരു യാത്രക്കാരന്റെ അടുത്ത് വരാത്ത രീതിയില്‍ ആണു എല്ലാം ഒരുക്കിയിട്ടുള്ളത്. Health department കൃത്യമായി വിവരങ്ങള്‍ ഒക്കെ computer ല്‍ രേഖപ്പെടുത്തി. Medical check up കഴിഞ്ഞു quarantine നിര്‍ദ്ദേശങ്ങളോടെ അവിടെ നിന്ന് ഞങ്ങളെ വിട്ടു.
അന്ന് ഞങ്ങള്‍ കുറച്ചു പേര്‍ വരാന്‍ വേണ്ടി കാത്തിരുന്ന ആ പാവം ഉദ്യോഗസ്ഥര്‍ എല്ലാം തന്നെ ഒരു മുഷിച്ചിലും കാണിക്കാതെ അവിടെ late night ലും ജോലി ചെയ്യുകയായിരുന്നു ,നാടിനു വേണ്ടി. മനസുകൊണ്ട് അവര്‍ക്ക് ഒരു Big salute.
ഞങ്ങള്‍ അവിടെ നിന്ന് കോഴിക്കോട് വഴി തൃശ്ശൂര്‍ക്ക്. ആ അസമയത്തും പൂര്‍വാധികം ഉണര്‍വോടെ police department ഉം health department ഉം, വീണ്ടും 5 സ്ഥലത്ത് പരിശോധന. നമുക്ക് വിഷമം തോന്നരുത് എന്ന് കരുതിയാവും, ‘ ഇത് നാടിന്റെ രക്ഷക്കു വേണ്ടി ആണെന്ന് ‘ അവര്‍ കൂടെ കൂടെ ഓര്‍മപ്പെടുത്തുന്നുണ്ട്. Quarantine കൃത്യമായി ചെയ്യണം എന്ന് അവര്‍ അപേക്ഷ സ്വരത്തില്‍ ആണു പറയുന്നത്.
അപ്പോള്‍ തന്നെ ഞങ്ങള്‍

മനസ്സില്‍ ഉറപ്പിച്ചു. ഞങ്ങളെ കാക്കാന്‍ നാടിനെ രക്ഷിക്കാന്‍ ഇത്രയും കരുതല്‍ ചെയ്യുന്ന നിങ്ങളോടുള്ള ബഹുമാന സൂചകമായി ഞങ്ങള്‍ കൃത്യമായി നിയമം പാലിക്കും. ഒരു പിഴവും വരുത്തില്ല. നേരത്തെ അറിയിച്ചത് അനുസരിച്ചു വീട്ടില്‍ പുറത്തുള്ള മുറി ഞങ്ങള്‍ക്കായി ഒരുക്കി വച്ചിരുന്നു. ആരുടെയും അടുത്ത് പോകാതെ നേരെ ആ മുറിയില്‍ കയറി. Room quarantine. ഭക്ഷണം മുറിക്കു പുറത്തു വക്കും. അതെടുത്തു കഴിക്കും. വീട്ടില്‍ ആരുമായും സമ്പര്‍ക്കമില്ല. മുറിക്കു പുറത്തു ഇറങ്ങാതെ ദിവസങ്ങള്‍ ഏറെയായി ഇരിക്കുന്നു. വീട്ടില്‍ നിന്ന് ആരും പുറത്തു പോകുന്നില്ല. ഞങ്ങള്‍ ആയിട്ട് ഒരു തരത്തിലും നിയമം തെറ്റിക്കില്ല. എന്നും health department ല്‍ നിന്ന് വിളിച്ചു വിവരം തിരക്കും പോലീസ് department ല്‍ നിന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായി Register ചെയ്തു നാട്ടില്‍ എത്താന്‍ ഗവണ്മെന്റ് പറയുന്നത് ഇതിനു വേണ്ടിയാണെന്ന് മനസിലായി. എങ്കിലേ അവര്‍ക്കു നമ്മളെ കൃത്യമായി monitor ചെയ്യാന്‍ സാധിക്കൂ. നാടിനെയും നമ്മളെയും ഈ മഹാ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ അഹോരാത്രം ജോലി ചെയ്യുന്ന ഗവണ്മെന്റിനും, health department നും പോലീസ് department നും volunteers നും ഞങ്ങളുടെ കുടുംബത്തിന്റെ സ്‌നേഹാദരമാണ് ഞങ്ങള്‍ പാലിക്കുന്ന കൃത്യമായ ഈ Room quarantine ദിനങ്ങള്‍. ??????.
ഇവിടുത്തെ പ്രവര്‍ത്തനങ്ങളുടെ മഹത്വം ഇവിടെ ഉള്ളവര്‍ എത്രത്തോളം തിരിച്ചറിയുന്നു എന്ന് അറിയില്ല. പക്ഷെ കേരളത്തിന് വെളിയില്‍ ജീവിക്കുന്ന ഓരോ മലയാളിയും ആ നന്മ കൃത്യമായി തിരിച്ചറിയുന്നുണ്ട്… സ്‌നേഹാദരങ്ങളോടെ നെഞ്ചേറ്റുന്നുണ്ട് ????
നമ്മള്‍ അതിജീവിക്കും ; നാടിനൊപ്പം.
Big Salute to you all

Exit mobile version