പിണങ്ങിപ്പോയ കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കി: തൃശ്ശൂരില്‍ യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: മുന്‍ കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച യുവാവ് തൃശ്ശൂരില്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ യുവതി ഇയാളെ വിട്ടു പോയി. ഇതില്‍ കുപിതനായ അനില്‍ യുവതിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.

യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അനില്‍ കുമാര്‍. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version