ഞാനും രാഷ്ട്രീയം പറയാറുണ്ട്, ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല, വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയും; എം ലിജുവിന് ചുട്ടമറുപടിയുമായി പിവി അന്‍വര്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് എം ലിജുവിന് ചുട്ടമറുപടി നല്‍കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയുമെന്ന് പി അന്‍വര്‍ ലിജുവിനോട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ ലിജുവിനെതിരെ രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ അന്‍വറിനെതിരെയുള്ള എം ലിജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ അത് പറയണം,വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയുമെന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്. ഞാനും പറയാറുണ്ട്. ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല. ഇതൊക്കെ വീട്ടില്‍ നിന്ന് ചെറുപ്പത്തില്‍ കിട്ടേണ്ട അറിവുകളാണു. ഇനിയും ഇത്തരം വര്‍ത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്, ബാക്കി അപ്പോള്‍ കാണിച്ച് തരാമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു അക്കൗണ്ട് സ്റ്റേറ്റ്മന്റ് പബ്ലിഷ് ചെയ്യാന്‍ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളില്‍ പോയി മെഴുകൂ നേതാവേ. ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ. ആ സ്റ്റേറ്റ്മന്റ് ഫുള്‍ പ്രസിദ്ധീകരിച്ചാല്‍ വല്യ സംഭവമാവില്ലേയെന്നും അത് ചെയ്യൂ എന്നിട്ട് ഇവിടെ വാ എന്നും പിവി അന്‍വര്‍ എം ലിജുവിനോട് പറഞ്ഞു.

എംഎല്‍എ പി വി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ അത് പറയണം.വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയും.എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്. ഞാനും പറയാറുണ്ട്.ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടില്‍ നിന്ന് ചെറുപ്പത്തില്‍ കിട്ടേണ്ട അറിവുകളാണു.ഇനിയും ഇത്തരം വര്‍ത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്.ബാക്കി അപ്പോള്‍ കാണിച്ച് തരാം.പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്മന്റ് പബ്ലിഷ് ചെയ്യാന്‍ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളില്‍ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്മന്റ് ഫുള്‍ പ്രസിദ്ധീകരിച്ചാല്‍ വല്യ സംഭമാവില്ലേ.അത് ചെയ്യൂ.എന്നിട്ട് ഇവിടെ വാ..
(ആരെങ്കിലും ഇവിടെ അദ്ദേഹത്തെ ഒന്ന് മെന്‍ഷന്‍ ചെയ്യണം)

Exit mobile version