ചുട്ടുപൊള്ളുന്ന വെയിലിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ദാഹജലം നൽകി വിദ്യാർത്ഥി; സമ്മാനമായി സൈക്കിൾ വാങ്ങി നൽകി പോലീസുകാരും; നന്മയ്ക്ക് നിറകൈയ്യടി

പഴഞ്ഞി: ജില്ല അതിർത്തി പ്രദേശമായ സ്രായിക്കടവ് പാലത്തിൽ കൊവിഡ് കാലത്ത് ചുട്ടുപഴുത്ത വെയിലിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോസ്ഥർക്ക് ദാഹജലം നൽകുന്ന വിദ്യാർത്ഥിക്ക് പോലീസ് പ്രത്യുപകാരമായി സമ്മാനിച്ചത് സൈക്കിൾ.

സ്രായിക്കടവിൽ വാടകക്ക് താമസിക്കുന്ന കാരംകണ്ടത്തിൽ മോഹനന്റെ മകൻ ഹരേ ശ്യാമിനാണ് പോലീസുകാർ സൈക്കിൾ സമ്മാനമായി നൽകിയത്. ലോക്ഡൗൺ തുടങ്ങിയതോടെ സ്രായിക്കടവ് പാലത്തിൽ എല്ലാ ദിവസവും പരിശോധന ശക്തമാണ്. പോലീസിനോട് കുശലം ചോദിച്ച് സഹായങ്ങൾ ചെയ്തു നൽകിയ ഹരേ ശ്യാമിന്റെ വലിയ ആഗ്രഹമാണ് പോലീസ് ഉദ്യോഗസ്ഥർ സാധിച്ചു നൽകിയത്.

പഴഞ്ഞി ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരേ ശ്യാം. എഎസ്‌ഐ എസ് പ്രേംജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ കെഎം വർഗീസ്, എസ് സച്ചു, രതീഷ്, സനീഷ്, അരുൺ, മഹേഷ്, അജയ് എന്നിവർ ചേർന്നാണ് സൈക്കിൾ കൈമാറിയത്.

Exit mobile version