വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണ് തരൂര്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വിശ്വപൗരനെ തോല്‍പ്പിച്ചിരുന്നെങ്കിലോ; ശശി തരൂരിനെ പുകഴ്ത്തി ഡോ നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം: വീണ്ടും വീണ്ടും ശശി തരൂര്‍ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ നെല്‍സണ്‍ ജോസഫ്. സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടെയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ്ങ് കാമറ എംപി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ച തിരുവനന്തപുരം എംപി ശശി തരൂരിനെ അഭിനന്ദിക്കുകയായിരുന്നു ഡോക്ടര്‍ നെല്‍സണ്‍.

ഫേസ്ബുക്കിലൂടെയാണ് നെല്‍സണ്‍ ശശി തരൂരിനെ അഭിനന്ദിച്ചത്. റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമുണ്ടാവാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും സംവിധാനമുണ്ടായിരുന്നുവെങ്കില്‍ നല്ലതായിരുന്നുവെന്ന് കളക്ടര്‍ പറയുന്നതാണ് തുടക്കമെന്നും പിന്നാലെയാണ് ശശി തരൂര്‍ ഇതിന് വേണ്ടി പ്രയത്‌നിച്ചതെന്നും നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആംസ്റ്റര്‍ഡാമില്‍ നിന്ന് വാങ്ങി ആദ്യം ജര്‍മനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് DHL ന്റെ പല ഫ്‌ലൈറ്റുകളിലൂടെ – പാരിസ്, ലെപ്‌സിഗ്, ബ്രസല്‍സ്, ബഹറിന്‍, ദുബായ് – ബാംഗലൂരുവിലേക്ക്..അതിനിടയില്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത് ഒന്നിലേറെയാളുകളാണ്.

എം.പി ഫണ്ട് തീര്‍ന്നതിനാല്‍ മറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോര്‍ത്ത് കൂടുതല്‍ കാമറകള്‍ എത്തിക്കാനും എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും മെഡിക്കല്‍ കോളജിലും ഇന്‍സ്റ്റാള്‍ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്ന് തരൂര്‍ പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.


ഡോ നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്പരപ്പിക്കുകയാണ് തരൂര്‍..

വീണ്ടും വീണ്ടും..

സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടെയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ്ങ് കാമറ എം.പി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ച വിവരം അല്പം മുന്‍പാണ് തരൂര്‍ അറിയിച്ചത്.

റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമുണ്ടാവാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും സംവിധാനമുണ്ടായിരുന്നുവെങ്കില്‍ നല്ലതായിരുന്നുവെന്ന് കളക്ടര്‍ പറയുന്നതാണ് തുടക്കം.

തെര്‍മല്‍ കാമറകള്‍ ഏഷ്യയില്‍ കിട്ടാനില്ല . അപ്പോഴെന്തു ചെയ്യും?

ആംസ്റ്റര്‍ഡാമില്‍ നിന്ന് വാങ്ങി ആദ്യം ജര്‍മനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് DHL ന്റെ പല ഫ്‌ലൈറ്റുകളിലൂടെ – പാരിസ്, ലെപ്‌സിഗ്, ബ്രസല്‍സ്, ബഹറിന്‍, ദുബായ് – ബാംഗലൂരുവിലേക്ക്..അതിനിടയില്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത് ഒന്നിലേറെയാളുകളാണ്.

എം.പി ഫണ്ട് തീര്‍ന്നതിനാല്‍ മറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോര്‍ത്ത് കൂടുതല്‍ കാമറകള്‍ എത്തിക്കാനും എയര്‍പോര്‍ട്ടിലും റെയില്‍ വേ സ്റ്റേഷനിലും മെഡിക്കല്‍ കോളജിലും ഇന്‍സ്റ്റാള്‍ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്ന് തരൂര്‍ പറയുന്നു…

ഇതിനു മുന്‍പ് ഒന്‍പതിനായിരത്തില്‍ ഒന്‍പതിനായിരം പി.പി.ഇ കിറ്റുകളും എത്തിച്ചിരുന്നു തരൂര്‍..

അതിനു മുന്‍പ് മൂവായിരം ടെസ്റ്റിങ്ങ് കിറ്റുകള്‍ യാത്രാവിമാനമില്ലാത്ത സമയത്ത് ലോക്ക് ഡൗണിനിടയിലൂടി വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ച് എത്തിച്ചിരുന്നു.

ഒരു കോടി രൂപ ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകള്‍ വികസിപ്പിക്കാന്‍ നല്‍കിയത് ഉപയോഗിച്ച് അവര്‍ നടത്തിയ കണ്ടെത്തലുകള്‍ ഐ.സി.എം ആര്‍ അംഗീകാരം കാത്തിരിക്കുന്നു.

അതിനു മുന്‍പ് എത്തിച്ച തെര്‍മല്‍ സ്‌കാനറുകളും മറ്റ് ഉപകരണങ്ങളും വേറെ. ഇതിനെല്ലാം പുറമെ അതിഥി തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുത്ത സഹായങ്ങള്‍ വേറെ.

അതിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കുത്തഴിഞ്ഞ നയങ്ങളെ വിമര്‍ശിക്കുന്നത് അടക്കം തിരുത്തലുകളും..

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വിശ്വപൗരനെ തോല്‍പ്പിച്ചിരുന്നെങ്കിലോ? ഒന്ന് ആലോചിച്ച് നോക്കിക്കേ?

ഒരേയൊരു പേര്

ഡോ.ശശി തരൂര്‍.

Exit mobile version