കോട്ടയം സ്വദേശി കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

കുവൈറ്റ്് സിറ്റി: കുവൈറ്റിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്‍ നന്ദിലക്കാട് വീട്ടില്‍ ജേക്കബിന്റെ മകന്‍ പ്രമോദ് ജേക്കബ് നന്ദിലക്കാടി (39) നെയാണ് മരിച്ച നിലയാല്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ചയാണ് സംഭവം. അബ്ബാസിയയില്‍ ഹൈ ഡൈന്‍ ഹോട്ടലിന് സമീപം താമസിക്കുന്ന മുറിയിലാണ് പ്രമോദിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, മരണ കാരണം വ്യക്തമല്ല.

മൃതദേഹം തുടര്‍ നടപടികള്‍ക്ക് ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. എസ് എം സി എ അബ്ബാസിയ ഏരിയ കമ്മിറ്റി അംഗമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ശുവൈഖിലെ ഒരു ഫാബ്രിക്കേഷന്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു പ്രമോദ്. ഭാര്യ ജിനിഷ, മക്കള്‍, അമായ, ജിയന്ന

Exit mobile version