സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പത്തനംതിട്ടയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം മലയോര മേഖലയില്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Exit mobile version