ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തി; കണ്ണൂര്‍ ന്യൂ മാഹിയില്‍ ഉസ്താദ് അടക്കം നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ഉസ്താദ് അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ന്യൂ മാഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്തവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് പോലീസ് അറിയിച്ചത്.

അതേസമയം കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കൂടുന്ന കണ്ണൂരില്‍ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനകളാണ് നടക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്കാണ് പോലീസ് നീങ്ങുന്നത്.

ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ കണ്ണൂരില്‍ യാതൊരു വിധത്തിലുള്ള ഇളവുകളും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ.

Exit mobile version